//
4 മിനിറ്റ് വായിച്ചു

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം

ഒരു ദിവസം നടത്താവുന്ന ഓൺലൈൻ പണമിടപാടുകൾക്ക് പരിധിയുണ്ടന്ന് കേന്ദ്രം. ഒരു ബാങ്കിന്റെ യുപിഐ ഉപയോ​ഗിച്ച് 24 മണിക്കൂറിൽ നടത്താവുന്ന പരമാവധി പണമിടപാടുകളുടെ എണ്ണം 20 ആണ്. ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതൽ അടുത്ത 24 മണിക്കൂർ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക.ഗൂ​ഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങി എല്ലാ ഓൺലൈൻ പണമിടപാട് ആപ്പുകൾക്കും ചട്ടം ബാധകമാണ്. സാമ്പത്തിക തട്ടിപ്പുകൾ കുറയ്‌ക്കാനും യുപിഐ ആപ്ലിക്കേഷനുകളുടെ ​ഗുണനിലവാരം ഉറപ്പാക്കുന്നതിനുമാണ് ഈ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

യുപിഐയിൽ ഉൾപ്പെട്ട എല്ലാ ബാങ്കുകൾക്കും ഈ വ്യവസ്ഥ ബാധകമാണ്. യുപിഐ ഉപഭോക്താക്കൾ വർദ്ധിച്ചതിനാൽ ഓൺലൈൻ പണമിടപാട് തട്ടിപ്പുകൾ ഇല്ലാതാക്കാൻ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version