കേന്ദ്ര ബജറ്റിൽ റെയിൽവേക്ക് 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിക്കുന്നതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 2014ന് ശേഷം റെയിൽവേക്ക് ഏറ്റവും ഉയർന്ന തുക അനുവദിക്കുന്നത് ഈ സാമ്പത്തിക വർഷത്തിലാണെന്നും അവർ വ്യക്തമാക്കി. റെയിൽവേയിൽ സമഗ്ര മാറ്റത്തിനാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്. നിലവിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ ട്രെയിനുകൾ അനുവദിക്കാനും പദ്ധതിയുണ്ട്. പുതിയ വന്ദേഭാരത് ട്രെയിനുകൾ ആരംഭിക്കാനും പുതിയ പാതകൾ സ്ഥാപിക്കാനും സുരക്ഷാ സംവിധാനം മെച്ചപ്പെടുത്താനും റെയിൽവേ കേന്ദ്രത്തോട് ഫണ്ട് ആവശ്യപ്പെട്ടിരുന്നു. പിഎം ഗതിശക്തി, നാഷണൽ ലോജിസ്റ്റിക്സ് പദ്ധതികളിലെ പ്രധാന ഭാഗം റെയിൽവേയാണ്.
BUDGET 2023 | റെയിൽവേ വികസനത്തിന് 2.40 ലക്ഷം കോടി
