/
4 മിനിറ്റ് വായിച്ചു

അഴീക്കൽ തുറമുഖത്തിന് ഐ.എസ്.പി.എസ്. കോഡ്: പ്രഖ്യാപനം ഇന്ന്

അഴീക്കോട് | അഴീക്കൽ തുറമുഖത്ത് ഇനി വിദേശ കപ്പലുകൾക്കും അടുക്കാനാകും. ഇന്റർനാഷണൽ സേഫ്റ്റി ആൻഡ് പോർട്ട് ഫെസിലിറ്റി സ്കീമിൽ (ഐ എസ് പി എസ്) അംഗീകാരം കിട്ടിയതിനാലാണിത്.

തിങ്കളാഴ്ച നാലിന് ബേപ്പൂർ തുറമുഖത്ത് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇതിന്റെ പ്രഖ്യാപനം നടത്തും. നേരത്തേ വിദേശ കപ്പലുകൾ അഴീക്കലിൽ അടുത്തിരുന്നില്ല. ഇന്ത്യയിലെ കപ്പലുകൾ മാത്രമാണ് വന്നത്.

ഐ എസ് പി എസ് നേടിയ തുറമുഖങ്ങളിൽ വിദേശ കപ്പലുകൾക്ക്‌ വരാനാകും. സംസ്ഥാനത്ത് അഴീക്കലിനൊപ്പം കൊല്ലം, ബേപ്പൂർ, വിഴിഞ്ഞം തുറമുഖങ്ങൾക്കും ഇന്റർനാഷണൽ കോഡായിട്ടുണ്ട്. ഈ തുറമുഖങ്ങളിലെ പ്രഖ്യാപനവും മന്ത്രി നടത്തും

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!