5 മിനിറ്റ് വായിച്ചു

നോട്ടീസ് നൽകാതെ ജപ്തി; വീട് തിരികെ നൽകുമെന്ന് സഹകരണമന്ത്രി വാസവൻ

തൃശൂര്‍: മുണ്ടൂരില്‍ തൃശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് ജപ്തി ചെയ്ത വീട് തിരിച്ചുനല്‍കുമെന്ന് സഹകരണമന്ത്രി വിഎ ന്‍ വാസവന്‍. റിസ്‌ക് ഫണ്ടില്‍ നിന്ന് ആവശ്യമായ പണം നല്‍കും. ഇതിനായി സഹകരണ ജോയിന്റ് രജിസ്ട്രാറെ ചുമതലപ്പെടുത്തിയതായും ജപ്തി കോടതി ഉത്തരവുപ്രകാരമെന്നും സഹകരണമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു”യഥാര്‍ത്ഥത്തില്‍ അത് കോടതി ഉത്തരവിനെ തുടര്‍ന്നാണ്. കോടതി ഉത്തരവാണെങ്കില്‍ പോലും ചെറിയ തുണ്ടം ഭൂമി ജപ്തി ചെയ്യുമ്പോള്‍ പുതിയ ഷെല്‍ട്ടര്‍ ഉണ്ടാക്കിയേ അത് ചെയ്യാവൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ ജോയിന്റ് രജിസ്ട്രാ റെ അവിടെക്ക് പറഞ്ഞയച്ചിട്ടുണ്ട്. പാവങ്ങളാണെങ്കില്‍ ജപ്തി ചെയ്ത സ്ഥലവും വീടും തിരിച്ചുകൊടുക്കും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ചെയ്തുകൊടുക്കുമെന്നും”- മന്ത്രി പറഞ്ഞു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version