പൊന്നാനിയിലെ മാവേലി സ്റ്റോറുകളിൽ ഭക്ഷ്യവിതരണം പുനരാരംഭിക്കണം.. മഹിളാ കോൺഗ്രസ്……..പൊന്നാനി. താലൂക്കിലെ സപ്ലൈകോ മാവേലി സ്റ്റോറുകളിൽ മാസങ്ങളായി ഭക്ഷ്യവസ്തുക്കൾ ഇല്ലാത്തത് കാരണം വലിയ വില കൊടുത്ത് പൊതു വിപണിയിൽ നിന്നും വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങൾ. ഓണത്തിനു മുൻപ് സബ്സിഡിയോട് കൂടിയ ഭക്ഷ്യ സാധനങ്ങൾ എത്തിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പൊന്നാനി ബ്ലോക്ക് മഹിളാ കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. സബ്സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ സ്റ്റോറുകളിൽ എത്തിയാൽ ഉടൻ തീർന്നു പോകുന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജാസ്മിൻ ആരിഫ് അധ്യക്ഷത വഹിച്ചു. മുൻ എം പി സി ഹരിദാസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.വി സയ്ദ് മുഹമ്മദ് തങ്ങൾ, എ എം രോഹിത്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷക്കീല, ടി കെ അഷറഫ്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, എൻ പി നബീൽ, പ്രവിത കടവനാട്, ആസാദ് ഇളയേടത്ത്,കവിത ശങ്കർ, ഷാഹിദ, വിവി യശോദ എന്നിവർ പങ്കെടുത്തു സംസാരിച്ചു