///
4 മിനിറ്റ് വായിച്ചു

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു

ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പി രാഘവന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1991ലും 1996ലും നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 37 വര്‍ഷത്തോളം സിപിഐഎം കാസര്‍ഗോഡ് ജില്ല സെക്രട്ടറിയേറ്റ് അംഗമായിരുന്നു.എല്‍ഡിഎഫ് ജില്ല കണ്‍വീനര്‍, ദിനേശ് ബീഡി ഡയറക്ടര്‍, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സെക്രട്ടറി, കാസര്‍ഗോഡ് ജില്ല പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജില്ലയില്‍ ഇരുപത്തിയഞ്ചോളം സഹകരണ സംരംഭങ്ങള്‍ ആരംഭിച്ചത് രാഘവന്റെ നേതൃത്വത്തിലായിരുന്നു. ഭാര്യ. കമല, മകന്‍ അജിത് കുമാര്‍, അരുണ്‍ രാഘവന്‍.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version