/
9 മിനിറ്റ് വായിച്ചു

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി;നാലുപേർ അറസ്റ്റിൽ

മാ​ഹി: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ചോ​ദ്യം ചെ​യ്ത സു​ഹൃ​ത്തി​നെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത അ​ഞ്ചു​പേ​രി​ല്‍ നാ​ലു​പേ​രെ അ​റ​സ്റ്റു​ചെ​യ്തു.തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45 ഓ​ടെ മാ​ഹി പാ​റ​ക്ക​ല്‍ ഐ.​ബി.​പി പെ​ട്രോ​ള്‍ പ​മ്ബി​ലാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​ന്ധ​നം നി​റ​ക്കാ​ന്‍ മാ​ഹി​യി​ല്‍ സു​ഹൃ​ത്തി​നോ​ടൊ​പ്പം കാ​റി​ല്‍ വ​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കയോ​ടാ​ണ് മ​റ്റൊ​രു കാ​റി​ല്‍ എ​ത്തി​യ അ​ഞ്ചം​ഗ സം​ഘം അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യു​ടെ സു​ഹൃ​ത്തി​നെ സം​ഘം മ​ര്‍​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.കാ​റി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പൊ​ലീ​സ് എ​ത്തി​യ​തോ​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മ​റ്റ് നാ​ല് പ്ര​തി​ക​ളെ​യും അ​റ​സ്റ്റു​ചെ​യ്തു. ഓ​ര്‍​ക്കാ​ട്ടേ​രി ഏ​റാ​മ​ല സ്വ​ദേ​ശി​ക​ളാ​യ മി​ഥു​ന്‍​ലാ​ല്‍ (26), പ​ടി​ഞ്ഞാ​റെ പു​തി​യോ​ട്ടി​ല്‍ എം.​പി. നി​ഖി​ല്‍ നാ​ഥ് (24), കെ.​കെ. വൈ​ശാ​ഖ് (28), കെ.​കെ. നി​ഖി​ല്‍ (29) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. മാ​ഹി എ​സ്.​ഐ ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ സ​തീ​ശ​ന്‍, ക്രൈം ​സ്ക്വാ​ഡ് അം​ഗം സി.​വി. ശ്രീ​ജേ​ഷ്, കോ​ണ്‍​സ്റ്റ​ബി​ള്‍ സ​ന്തോ​ഷ് കു​മാ​ര്‍, വൈ​ശാ​ഖ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ മാ​ഹി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​വ​ര്‍ യാ​ത്ര​ചെ​യ്ത കാ​റും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version