/
5 മിനിറ്റ് വായിച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ അമൃത് രണ്ടാം ഘട്ട പദ്ധതിയില്‍ നാല് കുളങ്ങള്‍ നവീകരിക്കുന്നു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ അമൃത് 2.0 പദ്ധതിയിലുള്‍പ്പെടുത്തി 2 കോടി 2 ലക്ഷം രൂപയോളം ചെലവാക്കി കോര്‍പ്പറേഷന്‍ പരിധിയിലെ നാല് കുളങ്ങള്‍ നവീകരിക്കുന്നതിന് അമൃത് മിഷന്‍റെ സംസ്ഥാന തല ഉന്നതാധികാര സമിതി അംഗീകാരം നല്‍കി. ചാല അമ്പലക്കുളം നവീകരണത്തിന് 20 ലക്ഷത്തി പതിനാറായിരം രൂപയും സിറ്റി വലിയ കുളം നവീകരണത്തിന് 14 ലക്ഷം രൂപയും കിഴുന്ന അമ്പലക്കുളം നവീകരണത്തിന് ഒന്നരക്കോടി രൂപയും ചെട്ടിയാര്‍കുളം നവീകരണത്തിന് 17 ലക്ഷത്തി എണ്‍പത്തി ഏഴായിരം രൂപയും ആണ് വകയിരുത്തിയിട്ടുള്ളത്. പൊതുജലാശയങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് എന്നും പ്രവൃത്തി നടത്തുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ഉടനെ ആരംഭിച്ച് 6 മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നതെന്നും മേയർ അഡ്വ. ടി ഒ മോഹനൻ അറിയിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version