//
8 മിനിറ്റ് വായിച്ചു

‘ബുക്കിലെ പേപ്പര്‍ കീറി’; നാല് വയസുകാരിക്ക് അംഗനവാടി ജീവനക്കാരിയുടെ ‘ക്രൂര മര്‍ദനം’

അങ്കണവാടി ജീവനക്കാരിയുടെ മര്‍ദനമേറ്റ് നാല് വയസുകാരിക്ക് പരുക്ക്. അങ്കണവാടിയിലെ ബുക്കിന്റെ പേപ്പര്‍ കീറിയതിനാണ് കുട്ടിയെ ജീവനക്കാരി മര്‍ദിച്ചതെന്നാണ് ആക്ഷേപം.കൊല്ലം ചിതറയില്‍ കൊത്തല അങ്കണവാടിയിലെ ജീവനക്കാരി സുജാതക്കെതിരെയാണ് പരാതി. സംഭവത്തില്‍ ജീവനക്കാരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചിതറ കണ്ണങ്കോട് അഷ്ടമംഗല്യ ഹൗസില്‍ ശരണ്യ ഉദയകുമാര്‍ ദമ്പതികളുടെ 4 വയസ്സുള്ള മകള്‍ ഉദിര്‍ഷ്ണക്കാണ് മര്‍ദനമേറ്റത്. സ്റ്റീല്‍ സ്‌കെയില്‍ കൊണ്ട് ഇടതുകാലിനു താഴെ അടിച്ചു.തൊട്ടടുത്ത ദിവസം കൂട്ടിയുടെ കാലില്‍ നീരുവെച്ചത് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടു വിവരം തിരക്കിയപ്പോഴാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കാലില്‍ അടിയേറ്റതിനെ തുടര്‍ന്ന് നീരുവന്നതായി കണ്ടെത്തുകയായിരുന്നു.ആനയുടെയും കുതിരയുടെയും ചിത്രമുള്ള ബുക്കിലെ പേപ്പര്‍ കീറിയതിന് ടീച്ചര്‍ മര്‍ദിച്ചതെന്നായിരുന്നു കുട്ടി മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. പിന്നാലെയാണ് രക്ഷിതാക്കള്‍ ചിതറ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം സുജാതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അങ്കണവാടി ജീവനക്കാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version