കണ്ണൂർ: പാവപ്പെട്ടവർക്കും അശരണർക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച ഫാ. സ്റ്റാൻസ്വാമി രാജ്യത്തെ ജനാധിപത്യധ്വംസനങ്ങളുടെ ഇരയാണെന്ന് കണ്ണുർ രൂപത വികാരി ജനറൽ മോൺ. ഡോ. ക്ലാരൻസ് പാലിയത്ത് പറഞ്ഞു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപത സമിതി കണ്ണൂർ ബിഷപ്പ് ഹൗസിൽ സംഘടിപ്പിച്ച ഫാ. സ്റ്റാൻസ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാ. സ്റ്റാൻസ്വാമി ജനമനസുകളിൽ എക്കാലവും ജീവിക്കുമെന്നു അദ്ദേഹം പറഞ്ഞു.
കെ എൽ സി എ കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രുസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, ഫാ. തോംസൺ ആന്റണി, കെ.എൽ.സി.എ. സംസ്ഥാന ട്രഷറർ രതീഷ് ആന്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, കെ.എൽ.സി.എ.ഡബ്ല്യു. സംസ്ഥാന പ്രസിഡന്റ് ഷേർലി സ്റ്റാൻലി, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, ക്രിസ്റ്റഫർ കല്ലറയ്ക്കൽ, ഫാ.ലോബോ, ജോൺ കെ.എച്ച് , ജോയ്സ് മെനൈസ് സ് , റീനു ചാലിൽ, ഫ്രാൻസിസ് താവം എന്നിവർ പ്രസംഗിച്ചു.