കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ നടുവേദന സംബന്ധമായ രോഗങ്ങള്‍ക്ക് പ്രത്യേക പരിശോധനാ ക്യാമ്പ് നടത്തുന്നു. ന്യൂറോ സര്‍ജറി & എന്‍ഡോസ്കോപ്പിക് സ്പൈന്‍ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 5 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് ഡോ. രമേഷ് സി വി, ഡോ. മഹേഷ് ഭട്ട്, ഡോ. പ്രേംലാല്‍, ഡോ. ഷമീജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
നടുവേദന, കഴുത്ത് വേദന, കാലിലേക്കുള്ള വേദന, കൈകളുടേയും കാലുകളുടേയും അകാരണമായ മരവിപ്പ്, പുകച്ചില്‍, നടക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് സൗജന്യ പരിശോധനാ ക്യാമ്പില്‍ പങ്കെടുക്കാം. രജിസ്ട്രേഷന്, ഡോക്ടറുടെ പരിശോധന എന്നിവ സൗജന്യമായിരിക്കും. ഇതിന് പുറമെ ലാബ്, റോഡിയോളജി പരിശോധനകള്‍ക്ക് 20% ഡിസ്കൗണ്ടും ലഭ്യമാകും. ബുക്കിങ്ങിന് 6235000532, +916235000543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.