വിഴിഞ്ഞം സമരം നടന്നപ്പോൾ പൊലീസ് പക്വതയോടെ ഇടപെട്ടെന്ന് ഡി.ജി.പി അനിൽകാന്ത്. വിഴിഞ്ഞം പൊലിസ് സ്റ്റേഷന്‍ ആക്രമിക്കുകയും നാശനഷ്ടം വരുത്തുകയും പൊലീസുകാരെ പരുക്കേല്‍പ്പിക്കുകയും ചെയ്തവരെ കൃത്യമായി കണ്ടെത്താൻ തെളിവുകൾ ശേഖരിക്കുന്നുവെന്ന് ഡി.ജി.പി അനില്‍കാന്ത് അറിയിച്ചു.
വിഴിഞ്ഞത്തെ സംഭവത്തിൽ അലംഭാവമുണ്ടായില്ല. ഗൂഢാലോചന നടന്നോ എന്നത് അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കേസിൽ തുടർ നടപടിയുണ്ടാകും. തീവ്രസ്വഭാവമുള്ള സംഘടനകളുടെ ഇടപെടൽ പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഴിഞ്ഞം സംഘർഷത്തിൽ ബാഹ്യഇടപെടലുണ്ടോയെന്നതിൽ എൻ.ഐ.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എൻ.ഐ.ഐ ഉദ്യോഗസ്ഥൻ ഇന്നലെ വിഴിഞ്ഞം സ്റ്റേഷനിലെത്തി വിശദാംശങ്ങള്‍ തേടി. സംഘര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടും പൊലീസിനോട് എൻ.ഐ.എ ആവശ്യപ്പെട്ടിട്ടുണ്ട്.