കോഴിക്കോട് കക്കോടി മോരിക്കരയിൽ ഗാന്ധി പ്രതിമ തകർത്ത നിലയിൽ. പ്രതിമയുടെ തല വെട്ടി മാറ്റിയ നിലയിലാണ് കണ്ടെത്തിയത്. അതേസമയം സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് രണ്ടു പേർ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഈ തർക്കമാകാം പ്രതിമ തകർക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് നിഗമനം.സംഭവത്തിൽ ചേവായൂർ പൊലീസ് അന്വേഷണം തുടങ്ങി.
ഗാന്ധി പീസ് ഫൌണ്ടേഷന്റെ കൈവശമുള്ള മോരിക്കര ഗാന്ധി സ്ക്വയറിലെ പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രണ്ട് സെന്റ് സ്ഥലത്തുള്ള ഈ പ്രതിമയുമായി ബന്ധപ്പെട്ട ഉടമസ്ഥ തർക്കം നേരത്തെ വില്ലേജ് ഓഫീസറുടെ മധ്യസ്ഥതയിൽ തീർപ്പാക്കിയിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥല ഉടമകളിൽ ഒരാളാണ് പൊലീസിൽ പരാതി നൽകിയതിന്റെ പ്രതികാരമായി ഗാന്ധി പ്രതിമയുടെ തല മുറിച്ചു മാറ്റിയത്.