കണ്ണൂർ: ഗാന്ധിയൻ ദർശനങ്ങൾക്ക് കാലമേറുമ്പോഴും ആഗോള സ്വീകാര്യതയും, പ്രസക്തിയും വർധിച്ചുവരികയാണെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു. ഗാന്ധിയൻ മൂല്യങ്ങളെ നിരാകരിക്കുമ്പോഴാണ് സമൂഹത്തിൽ അസ്വസ്ഥതകളും കലാപങ്ങളും ഉയർന്നു വരുന്നത്. ഗാന്ധിയൻ ദർശനങ്ങളിലേക്ക് മടങ്ങുക എന്നതാണ് ലോക സമാധാനത്തിന് മുന്നിലുള്ള ഒരേയൊരു മാർഗം എന്നും ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. കണ്ണൂർ ഡിസിസിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സംഗമത്തിനു തുടക്കം കുറിച്ച് ഡിസിസി അങ്കണത്തിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.