/
6 മിനിറ്റ് വായിച്ചു

രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍

അടൂരില്‍ രണ്ടര കിലോ കഞ്ചാവുമായി സിപിഐ നേതാവ് പിടിയില്‍. സിപിഐ കൊടുമണ്‍ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറിയും എഐവൈഎഫ് ജില്ലാ കമ്മിറ്റിയംഗവുമായ ജിതിന്‍ മോഹനാണ് എക്‌സൈസ് പരിശോധനയില്‍ പിടിയിലായത്. കൂടെയുണ്ടായിരുന്ന കൊടുമണ്‍ സ്വദേശി അനന്തു ഓടി രക്ഷപ്പെട്ടു.

അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍ ബേബിയുടെ നേതൃത്വത്തില്‍ നടന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. അടൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിന്‍ മോഹനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

ഇവര്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാറും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിതിന്‍ എന്നും അധികൃതര്‍ പറഞ്ഞു. കൊടുമണ്‍ സഹകരണ ബാങ്കിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമണ്‍ എസ്‌ഐക്ക് പരുക്കേറ്റതടക്കമുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version