കോഴിക്കോട് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചുനല്‍ക്കുന്ന റാക്കറ്റിലെ കണ്ണികളായ മൂന്ന് യുവാക്കളെ പിടികൂടി. ഡന്‍സാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്. കണ്ണൂര്‍ അമ്പായത്തോട് സ്വദേശി പാറച്ചാലില്‍ വീട്ടില്‍ അജിത് വര്‍ഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മല്‍ വീട്ടില്‍ അല്‍ത്താഫ് (36), കാസര്‍ഗോഡ് പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടില്‍ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇതില്‍ അജിത് വര്‍ഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന് കടത്ത്, മോഷണം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ദിവസം 300 ഗ്രാം എംഡിഎംഎയും എക്സ്റ്റസി ടാബ്ലറ്റുകളും എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. ഓണത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. ടൗണ്‍ അസി.കമീഷണര്‍ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ ഇന്‍സ്പെക്ടര്‍ എന്‍ പ്രജീന്റെ നേതൃത്വത്തിലുള്ള പൊലീസും ഒരുമിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ വലയിലായ വിദ്യാര്‍ഥികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് രഹസ്യമായി ഇവരെ പിന്തുടര്‍ന്നു വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു.