മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമ്മിച്ച ശുചിത്വ വേലിയും കണിച്ചാർ ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. ശുചിത്വ മേഖലയിൽ ഏറ്റവും മാതൃകാപരമായിട്ടുള്ള പദ്ധതികളാണ് നെടുംപൊയിലില്‍ നിർമിച്ച ശുചിത്വ വേലിയും ശുചിത്വ പാർക്കുമെന്ന് പി പി ദിവ്യ പറഞ്ഞു. കഴിഞ്ഞ നാല് വർഷവും തദ്ദേശ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ മേഖല ശുചിത്വ മേഖലയാണെന്നും അവർ പറഞ്ഞു. മാലിന്യ നിർമാർജനത്തിൻ്റെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന ജില്ലയാണ് കണ്ണൂരെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു.
മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
