/
3 മിനിറ്റ് വായിച്ചു

കണ്ണൂർ ജില്ലാ കോടതിവളപ്പിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ സ്ഫോടനം

കണ്ണൂര്‍: ജില്ലാ കോടതി വളപ്പില്‍ ഉഗ്രസ്‌ഫോടനം. രാവിലെ 11.30 ഓടെയാണ് സംഭവം.പരിസരം വൃത്തിയാക്കിയശേഷം ചപ്പുചവറുകള്‍ക്ക് തീയിട്ടപ്പോഴാണ് സ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കില്ല.സ്ഥലത്ത് ഡോഗ് സക്വാഡ് എത്തി പരിശോധന നടത്തി. വലിയ ശബ്ദമുണ്ടായെങ്കിലും ബോംബ് സ്‌ഫോടനമല്ലെന്നാണ് പ്രാഥമിക നിഗമനം.ബോംബ് പൊട്ടുമ്പോള്‍ ഉണ്ടാവുന്ന അവശിഷ്ടങ്ങളോ മണമോ മറ്റോ ശ്രദ്ധയില്‍പെട്ടില്ലെന്നാണ് പോലീസ് പറയുന്നത്.പഴയ ട്യുബ് ലൈറ്റുകള്‍ പൊട്ടിത്തെറിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്. ആറ് കോടതികള്‍ പ്രവര്‍ത്തിക്കുന്ന വളപ്പില്‍ വലിയ ശബ്ദമുണ്ടായതാണ് ആശങ്കയ്ക്കിടയാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version