നിർധനരായ 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഹൃദ്രോഗ നിർണയത്തിനും തുടർ ശസ്ത്രക്രിയക്കുമായി ഒക്ടോബർ 15 ന് ശനിയാഴ്ച കണ്ണൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.കേനന്നൂർ റോട്ടറി ക്ലബ്ബ്, ആസ്റ്റർ മിംസ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ, വിദഗ്ധ പരിശോധനയെ തുടർന്നു ഡോക്ടർമാർ നിർദ്ദേശിക്കുന്നവർ സൗജന്യ ശസ്ത്രക്രിയകൾ നടത്തുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
കുട്ടികളിലെ ഹൃദ്രോഗം മുൻകൂട്ടി കണ്ടെത്തി, ശസ്ത്രക്രിയ അടക്കമുള്ള ഫലപ്രദമായ ചികിത്സകൾ നടത്തുന്നതിലേക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗിഫ്റ്റ് ഓഫ് ലൈഫ്. പാവപ്പെട്ടവർക്ക് ഭാരിച്ച ഇത്തരം ചികിത്സാ ചെലവ് പ്രയാസകരമായതിനാലാണ് സൗജന്യ ചികിത്സാ സൗകര്യവുമായി റോട്ടറി ക്ലബ്ബും ആസ്റ്റർ മിംസും മുന്നോട്ടു വന്നത്. ഈ പദ്ധതിയിലുൾപ്പെടുത്തി ഇതുവരെ 28 ശസ്ത്രക്രിയകൾ നടത്തുകയും ശസ്ത്രക്രിയക്ക് വിധേയരായ കുട്ടികളെല്ലാം പൂർണ്ണ ആരോഗ്യം വീണ്ടെടുത്തു വരികയാണ്.
ജന്മനാ ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന നിർധനരായ കുട്ടികൾ ഈ ക്യാമ്പ് ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഹൃദ്രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കൾ ഒക്ടോബർ 15ന് തളാപ്പിലുള്ള ഐഎംഎ ഹാളിൽ രാവിലെ ഒമ്പതിന് എത്തി രോഗനിർണയം ചെയ്യേണ്ടതാണ്.
കാനനൂർ റോട്ടറി ക്ലബ് – ഡോ: കെ.കെ.രാമചന്ദ്രൻ (പ്രസിഡണ്ട്), സുനിൽ കണാരൻ (പ്രോജക്ട് ചെയർ), സത്യൻ എ വി (സെക്രട്ടറി)
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ – ഡോ: സുൽഫീക്കർ അലി (സംസ്ഥാന ജോ.സെക്രട്ടറി, പേഷ്യൻറ് കെയർ സ്കീം),എന്നിവർ ചടങ്ങിൽ പങ്കെടുത്തു .