//
7 മിനിറ്റ് വായിച്ചു

ആഗോള ഇന്നൊവേഷന്‍ സൂചിക: 40-ാം റാങ്കിലേക്ക് കുതിച്ചുകയറി ഇന്ത്യ

ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ ഇന്ത്യക്ക് റാങ്കിംഗ് മുന്നേറ്റം. ലോക ബൗദ്ധിക സ്വത്തവകാശ സംഘടന (W.I.P.O) തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരം, രാജ്യം 40-ാം റാങ്കിലേക്ക് കുതിച്ചുവെന്ന് ബെംഗളൂരു ടെക് ഉച്ചകോടിയിൽ മുൻകൂട്ടി രേഖപ്പെടുത്തിയ സന്ദേശത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 46-ാം സ്ഥാനത്തായിരുന്നു ഇന്ത്യ.‘2015ൽ ഇന്ത്യ 81-ാം സ്ഥാനത്തായിരുന്നു. ഇന്ത്യയിൽ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി. നമ്മൾ ഇപ്പോൾ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ്. ഇന്ത്യയുടെ ടാലന്റ് പൂളാണ് ഇതിന് കാരണം’ – മോദി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ത്രിദിന ബെംഗളൂരു ടെക് സമ്മിറ്റിന്റെ 25-ാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.ടെക് ഇവന്റിന്റെ രജതജൂബിലി പതിപ്പ് ‘ടെക് 4 നെക്സ്ജെൻ’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്. 575-ലധികം പ്രദര്‍ശകരെ ആകര്‍ഷിച്ച ബെംഗളൂരു ടെക് സമ്മിറ്റ് 22, കുറഞ്ഞത് 9 ധാരണാപത്രങ്ങള്‍ ഒപ്പിടുന്നതിനും 20-ലധികം ഉല്‍പ്പന്നങ്ങളുടെ സമാരംഭത്തിനും സാക്ഷ്യം വഹിക്കും. പരിപാടിയുടെ മൂന്ന് ദിവസങ്ങളിലും ഉച്ചയ്ക്ക് 2 മുതൽ 6 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്ന് മന്ത്രി നാരായണൻ അറിയിച്ചു.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version