//
7 മിനിറ്റ് വായിച്ചു

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകും; എം വി ഗോവിന്ദൻ

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാൻ ഏതറ്റം വരേയും പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഗവർണർ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നത്സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം ഗവർണറെ അറിയിക്കുകയെന്നതാണ് ലക്ഷ്യം. കാവിവത്കരണ പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ എത്തിക്കാൻ ശ്രമം നടക്കുന്നു. നിയമസഭ പാസാക്കിയ ബിൽ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം വി ഗോവിന്ദന്റെ പരാമർശം

ആർഎസ്എസിന്റെ ആളായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് ആനാവൂർ നാഗപ്പൻ വ്യകത്മാക്കി. കേന്ദ്രം ഗവർണർമാരെ ഉപയോഗിച്ച് ഭരണത്തിന് ഇടങ്കോലിടുന്നെന്ന് കാനം രാജേന്ദ്രൻ വ്യകത്മാക്കി.

ഗവർണറെ തിരിച്ച് വിളിക്കണം എന്നതല്ല ഗവർണർ ആ‍ർഎസ്എസിൻ്റെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഒഴിവാക്കണം എന്നതാണ് കേരളത്തിലെ എൽഡിഎഫിൻ്റെയും സിപിഎമ്മിൻ്റെയും തീരുമാനമെന്ന് സിപിഐഎം നേതാവ് എം എ ബേബി. ഇന്ന് ​ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് എം എ ബേബിയുടെ പരാമർശം.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!