/
2 മിനിറ്റ് വായിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 735 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 735 ഗ്രാം സ്വർണം കസ്റ്റംസ് സംഘം പിടികൂടി. അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലെത്തിയ കാസർഗോഡ് പടന്ന സ്വദേശി അബ്ദുൾ റസാക്കിൽ നിന്നാണ് 37,96,275 രൂപയുടെ സ്വർണം കണ്ടെത്തിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.അസിസ്റ്റൻറ് കമ്മീഷണർ ടി എം മുഹമ്മദ് ഫയിസ് , സൂപ്രണ്ട് മാരായ കെ പ്രകാശൻ , ശ്രീവിദ്യ സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version