///
3 മിനിറ്റ് വായിച്ചു

സ്വർണവില കുറഞ്ഞു

മൂന്നുദിവസത്തിനുശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5250 രൂപയും പവന് 42,000 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവൻ സ്വർണത്തിന് 42,120 രൂപയും ഗ്രാമിന് 5265 രൂപയുമായി തുടരുകയായിരുന്നു. വെള്ളിയാഴ്ച കുറഞ്ഞ സ്വർണവില ശനിയാഴ്ച വർധിച്ചിരുന്നു.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലും സ്വര്‍ണവില എത്തിയിരുന്നു. ജനുവരി 26നാണ് സ്വർണവില സർവകാല റെക്കോഡിലെത്തിയത്. പവന് 42,480 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്. ‌ജനുവരി രണ്ടാം തീയതി രേഖപ്പെടുത്തിയ 40,360 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version