സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തി. കഴിഞ്ഞ ദിവസം 44,000 കടന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില ഇന്നലെ 400 രൂപ ഇടിഞ്ഞ് 44,000ല്‍ താഴെ എത്തിയിരുന്നു. ഇന്ന് 160 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 44,000ല്‍ എത്തിയത്.
ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 5500 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്.എട്ടുദിവസത്തിനിടെ 3500 രൂപ വര്‍ധിച്ചതിന് ശേഷമാണ് ഇന്നലെ വില ഇടിഞ്ഞത്.