/
6 മിനിറ്റ് വായിച്ചു

ഒമ്പത് വി.സിമാരെ ഹിയറിങ്ങിന് വിളിച്ച് ഗവർണർ

ചാൻസലറായ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ട കേരളത്തിലെ ഒമ്പത് സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ ഹിയറിങ്ങിന് വിളിച്ചു. 12ന് രാവിലെ 11 മണിക്ക് എല്ലാവരോടും രാജ്ഭവനിൽ ഹിയറിങ്ങിന് എത്താനാണ് കത്തയച്ചിരിക്കുന്നത്. ഒമ്പത്​ വൈസ്​ ചാൻസലർമാരെ പുറത്താക്കാനുള്ള നടപടികളുമായി ഗവർണർ മുന്നോട്ട്​ പോകുന്നതിന്‍റെ ഭാഗമാണ് നടപടി.
സുപ്രീംകോടതി വിധിയിലൂടെ പുറത്തായ സാ​േങ്കതിക സർവകലാശാല വി.സി ഡോ. എം.എസ്​. രാജശ്രീ, ഹൈകോടതി വിധിയിലൂടെ പുറത്തായ ഫിഷറീസ്​ സർവകലാശാല വി.സി ഡോ. റിജി ജോൺ എന്നിവർ ഒഴികെയുള്ളവർക്കാണ്​ കത്ത്​ നൽകിയത്​. ഗവർണറുടെ നടപടിയെ ചോദ്യംചെയ്​ത്​ വി.സിമാർ സമർപ്പിച്ച ഹരജി വെള്ളിയാഴ്​ച ഹൈകോടതി പരിഗണിക്കാനിരിക്കെയാണ്​ ഗവർണറുടെ നടപടി. നോട്ടീസ്​ ലഭിച്ചവരിൽ കാലാവധി പൂർത്തിയായ മുൻ വി.സിമാർക്ക് പകരം അവർ ചുമതലപ്പെടുത്തുന്ന അഭിഭാഷകർക്ക് ഹിയറിങ്ങിന്​ ഹാജരാകാം. ഹരജി തീർപ്പാക്കുന്നതുവരെ വി.സിമാർക്ക് നേരത്തെ​ നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ ഹൈകോടതി തടഞ്ഞിട്ടുണ്ട്​.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version