/
9 മിനിറ്റ് വായിച്ചു

‘3 വർഷം മുൻപ് എനിക്കെതിരെ വധശ്രമമുണ്ടായി, കേസെടുക്കുന്നതിൽ നിന്ന് ആരാണ് പോലീസിനെ തടഞ്ഞത്?’: ഗവർണർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.മൂന്ന് വർഷം മുൻപ് തനിക്കെതിരെ വധശ്രമമുണ്ടായെന്നും അന്ന് കേസെടുക്കുന്നതിൽ നിന്നും പൊലീസിനെ മുഖ്യമന്ത്രി വിലക്കിയെന്നും ഗവർണർ തുറന്നടിച്ചു.

‘നിങ്ങൾ വിഡിയോ കണ്ടിട്ടുണ്ടോ ? കണ്ടിട്ടില്ലേ ?

മൂന്ന് വർഷം മുൻപ് കണ്ണൂരിൽ എന്നെ കൊല്ലാനുള്ള ശ്രമം ഉണ്ടായോ ഇല്ലയോ ? ഞാൻ ചോദിച്ചതിന് ഉത്തരം നൽകൂ.

എന്റെ എഡിസിയുടെ ഷർട്ട് കീറിയോ ? അത് വീഡിയോയിൽ ഉണ്ട്. കണ്ടിട്ടില്ലെങ്കിൽ ഞാൻ അയച്ച് തരാം.

ഒരു അഭിഭാഷകനോട് ചോദിച്ച് നോക്ക് ,അതൊരു കോഗ്നിസബിൾ കുറ്റകൃത്യം അല്ലേയെന്ന്. കോഗ്നിസബിൾ കുറ്റകൃത്യമെന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമല്ലോ ? പൊലീസിന് സ്വമേധയാ കേസെടുക്കാവുന്ന കുറ്റമാണ് കോഗ്നിസബിൾ കുറ്റങ്ങൾ. ഐപിസി 124 പ്രകാരം രാഷ്ട്രപതിയേയോ, ഗവർണറെയോ ആക്രമിക്കാൻ പാടില്ല. അത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് 7 വർഷം വരെ തടവ് ലഭിക്കാം.

പൊലീസിന് കേസെടുക്കാവുന്നതാണ് അത്. പക്ഷേ പൊലീസിനെ കേസെടുക്കന്നതിൽ നിന്ന് ആരാണ് വിലക്കിയത് ? ആരാണ് ആഭ്യന്തര വകുപ്പ് നോക്കുന്നത് ? ‘- ഗവർണർ ചോദിക്കുന്നു.

മുഖ്യമന്ത്രി കർട്ടന്റെ മറനീക്കി തനിക്കെതിരെ നേർക്കുനേർ വന്നതിൽ സന്തോഷമുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.കേസിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു.

“മുഖ്യമന്ത്രിക്ക് കത്തയച്ചാലോ ഫോൺ വിളിച്ചാലോ മറുപടിയില്ല. എല്ലാ തെളിവുകളും താൻ നിരത്തുമെന്നും കണ്ണൂരിലുണ്ടായ വധശ്രമം ഗൂഡാലോചനയുടെ ഭാഗമായിരുന്നുവെന്നും” ഗവർണർ ആരോപിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version