/
5 മിനിറ്റ് വായിച്ചു

ക്ഷണിക്കാത്തതില്‍ വിഷമമില്ല; മുഖ്യമന്ത്രിക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ക്രിസ്മസ് വിരുന്നിലേക്ക് ക്ഷണിക്കാത്തതില്‍ വിഷമമില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക്, ക്രിസ്മസ്, പുതുവത്സര ആശംസകള്‍ നേര്‍ന്നു.

ഓണാഘോഷ പരിപാടിക്കും ഗവര്‍ണറെ സര്‍ക്കാര്‍ ക്ഷണിച്ചിരുന്നില്ല. ആഘോഷ പരിപാടിയില്‍ ക്ഷണം ലഭിച്ചവര്‍ പോകട്ടെയെന്നും ആസ്വദിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം വിരുന്ന് അനൗദ്യോഗിക പരിപാടി മാത്രമായിരുന്നെന്നും അതിലേക്ക് ഗവര്‍ണറെ ക്ഷണിക്കണമെന്ന് നിര്‍ബന്ധമില്ലെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

കെ.ടി.ഡി.സി മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിനിടെയാണ് ക്രിസ്മസ് വിരുന്ന്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version