/
6 മിനിറ്റ് വായിച്ചു

ഗവര്‍ണറുടെ ക്രിസ്​മസ് ക്ഷണം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

ഗവര്‍ണറുടെ ക്രിസ്​മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്രിസ് മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനില്‍ നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്.

14ന് വൈകിട്ടാണ് ആഘോഷ പരിപാടികള്‍ രാജ്ഭവന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്​മസ് ആഘോഷ വേളയില്‍ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. ഇത്തവണ ഗവര്‍ണറുമായുള്ള സര്‍ക്കാരിന്‍റെ തുറന്ന പോരിനിടെയാണ് ക്രിസ്​മസ് ക്ഷണമുണ്ടായതും നിരസിച്ചതും.

മുഖ്യമന്ത്രി, മന്ത്രിമാര്‍, സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാര്‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്​മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വര്‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയില്‍ നിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!