എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഉത്തരവ്. രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം അടിസ്ഥാനമാക്കിയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കുന്നത്. 1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് നാം ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്.