/
8 മിനിറ്റ് വായിച്ചു

ഗുരുവായൂര്‍ ആനയോട്ടം തിങ്കളാഴ്ച്ച; ഇക്കുറി മൂന്ന് ആനകള്‍ മാത്രം

തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനയോട്ടം തിങ്കളാഴ്ച്ച. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷം ആനയോട്ടം ചടങ്ങ് മാത്രമായി നടത്താനാണ് അധികൃതരുടെ തീരുമാനം. മൂന്ന് ആനകള്‍ മാത്രമാണ് ഇത്തവണ പങ്കെടുക്കുക.ചടങ്ങില്‍ കാണികളുടെ എണ്ണം കുറയ്ക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.ആനയോട്ടത്തിലൂടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവ സമയത്തെ ഭഗവാന്റെ സ്വര്‍ണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തെരഞ്ഞെടുക്കുന്നത്.ക്ഷേത്രത്തിന്റെ കിഴക്കെ നടയിലുള്ള മഞ്ജുളാല്‍ പരിസരത്തു നിന്ന് ആനയോട്ടം ആരംഭിച്ച് ക്ഷേത്രത്തിനകത്തെ ഏഴ് പ്രദക്ഷിണത്തോടെ ചടങ്ങ് അവസാനിക്കും. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരം കടന്നെത്തുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനയില്ലാതിരുന്ന കാലത്ത് ഉത്സവത്തിനായി ആനകളെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നാണ് കൊണ്ടുവന്നിരുന്നത്.ഒരു വര്‍ഷം ഉത്സവത്തിനായി ആനകളെ എത്തിക്കാന്‍ കഴിഞ്ഞില്ല. അന്ന് ഉത്സവദിവസം ഉച്ചയ്ക്ക് ശേഷം തൃക്കണമതിലകം ക്ഷേത്രത്തില്‍ നിന്ന് ആനകള്‍ ഗുരുവായൂര്‍ അമ്പലത്തിലേക്ക് ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിന്റെ ഓര്‍മയ്ക്കാണ് എല്ലാ വര്‍ഷവും ഉത്സവം ആനയോട്ടത്തോടെ ആരംഭിക്കുന്നത്. ആനകള്‍ അമ്പലത്തിലേക്ക് ഓടിയെത്തിയ സമയത്തെ അനുസ്മരിച്ച് മൂന്നു മണിക്കാണ് ആനയോട്ടം നടത്തുന്നത്.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version