//
4 മിനിറ്റ് വായിച്ചു

തൂക്കിലേറ്റിയുള്ള വധശിക്ഷ വേദനജനകമെന്ന് സുപ്രീം കോടതിയിൽ ഹർജി; ബദൽ മാർഗ്ലം വേണമോ എന്നതിൽ കോടതി പരിശോധന

തൂക്കിലേറ്റ വധശിക്ഷ നടപ്പാക്കുന്നതിന് ബദര്‍ മാര്‍ഗം വേണമോ എന്നതിൽ വിശദമായ പരിശോധനയ്ക്ക് ഒരുങ്ങി സുപ്രീംകോടതി. വിഷയത്തിൽ കേന്ദ്രസര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടു. തൂക്കിലേറ്റിയുള്ള മരണം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ച് കൊണ്ടാണ് സുപ്രീംകോടതി പുതിയ ചര്‍ച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. തൂക്കിലേറ്റുന്നതിന് പകരം വധശിക്ഷയ്ക്കുള്ള ബദൽ മാർഗത്തെ കുറിച്ച പഠിക്കാൻ സമിതിയെന്ന നിർദ്ദേശവും ഇന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് മുന്നോട്ട് വച്ചിട്ടുണ്ട്. വരുന്ന മെയ് രണ്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. അന്ന് വിഷയത്തിലുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version