////
4 മിനിറ്റ് വായിച്ചു

റാഷിദിന് ‘സന്തോഷ ട്രോഫി’; വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ

സന്തോഷ് ട്രോഫി കേരളത്തിന്റെ താരമായ റാഷിദിന് വീട് നിര്‍മ്മിച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ. ഇന്നലെ കിരീടം നേടിയതിന്‍റെ ആവേശം കെട്ടടങ്ങും മുൻപാണ് വമ്പന്‍ പ്രഖ്യാപനവുമായി ടി സിദ്ധിഖ് എംഎല്‍എ എത്തിയത്. റാഷിദിനെയും ഉമ്മയെയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്.ഏഴാം കിരീടത്തില്‍ മുത്തമിട്ട കേരളത്തിന്‍റെ താരങ്ങളിലൊരാളായ മുഹമ്മദ് റാഷിദിന് സ്ഥലം വാങ്ങി വീട് വച്ചുനല്‍കുമെന്ന് ടി സിദ്ധിഖ് എംഎല്‍എ വ്യക്തമാക്കി. കൂടാതെ റാഷിദിനും കല്‍പറ്റയില്‍ നിന്നുള്ള മറ്റൊരു താരമായ സഫ്‌നാദിനും വന്‍ സ്വീകരണം ഒരുക്കുമെന്നും ടി സിദ്ധിഖ് അറിയിച്ചു. ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നിര്‍ണായക ഗോള്‍ നേടിയ താരമാണ് സഫ്‌നാദ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version