//
19 മിനിറ്റ് വായിച്ചു

‘പ്രാഥമിക അംഗത്വത്തിനായി അടച്ച ഒരു ലക്ഷം തിരിച്ചു തരേണ്ട’; ‘അമ്മ’യില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് ഹരീഷ് പേരടി

താര സംഘടനയായ ‘അമ്മ’യില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച പത്ത് ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും പോസ്റ്റില്‍ ഹരീഷ് പേരടി ആവശ്യപ്പെട്ടു.നേരത്തെ, ‘അമ്മ’യെ രൂക്ഷമായി വിമര്‍ശിച്ചും ഡബ്ലൂസിസിയെ പുകഴ്ത്തിയും ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു.സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും താര സംഘടനയിലെ കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത് എന്തുകൊണ്ടെന്നായിരുന്ന അദ്ദേഹത്തിന്റെ ചോദ്യം. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നു എന്നും അതാണ് അന്വേഷിക്കേണ്ടത് എന്നും ഹരീഷ് പേരടി പറഞ്ഞിരുന്നു.

എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന.ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല എന്നുമായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.താര സംഘടന ഒരു കാലത്തും നന്നാവാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഘടന നന്നാവും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നത്, പക്ഷെ ഇനി ഈ പ്രതീക്ഷയ്ക്ക് ഒരു അര്‍ത്ഥവുമില്ല എന്നാണ് തനിക്ക് തോന്നുന്നത്. കഴിഞ്ഞ ദിവസം മണിയന്‍ പിള്ള രാജു നടിമാരുടെ രാജിയെ കുറിച്ച് പറഞ്ഞത് ഒരാള്‍ പോയാല്‍ പകരം ഒരാള്‍ വരുമെന്നാണ് എന്നും ആ സംസാരം എട്ടുവീട്ടില്‍ പിള്ളമാര്‍ പറയുന്ന വര്‍ത്തമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.മാല പാര്‍വതി രാജി വയ്ക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഞാന്‍ എഴുതുകയുണ്ടായി. കാരണം ഒളിവില്‍ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെ ആണെങ്കില്‍ കത്തെവിടെ നിന്ന് വാങ്ങി എന്ന് പോലീസ് അന്വേഷിച്ചാല്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിയുമല്ലോ. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്പോള്‍ തല താഴ്ത്തി നടക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത് എന്ന് ഹരീഷ് പ്രതികരിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകള്‍:

‘അമ്മ’യുടെ പ്രിയപ്പെട്ട പ്രസിഡന്റ്, സെക്രട്ടറി, മറ്റ് അംഗങ്ങളെ, പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന ‘അമ്മ’ എന്ന സിനിമാ സംഘടനയിലെ എന്റെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് സ്‌നേപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. എന്റെ പ്രാഥമിക അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ എനിക്ക് തിരിച്ചു തരേണ്ട. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കണം എന്നുകൂടി അഭ്യര്‍ത്ഥിക്കുന്നു.

സ്‌നേഹപൂര്‍വ്വം- ഹരീഷ്‌പേരടി

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!