തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലിൽ വെട്ടിക്കൊന്ന സിപിഐഎം പ്രവർത്തകൻ ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് കൊണ്ടുപോകും. 3 മണിക്ക് സി പി ഐ എം തലശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിലും തുടർന്ന് പുന്നോലിലും പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം വൈകുന്നേരം 5 മണിക്ക് പുന്നോലിലെ വീട്ടുവളപ്പിൽ നടക്കും.പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങവെയാണ് മത്സ്യത്തൊഴിലാളിയായ ന്യൂമാഹി പുന്നോല്‍ സ്വദേശി ഹരിദാസ് കൊല്ലപ്പെട്ടത്. ബൈക്കുകളിൽ എത്തിയ ആർഎസ്എസ് സംഘമാണ് ഹരിദാസിനെ കൊലപ്പെടുത്തിയത്. ബന്ധുക്കളുടെ മുന്നിൽ വച്ചായിരുന്നു കൊലപാതകം. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ഹരിദാസിന്റെ ഇടതുകാൽ വെട്ടിമാറ്റിയ നിലയിലാണ്.