സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേന കഴിഞ്ഞ വര്‍ഷം സ്വരൂപിച്ചത് 6.5 കോടി രൂപ. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഈ വലിയ തുക ഹരിത കര്‍മ്മ സേന നേടിയത്. മണ്ണില്‍ അലിഞ്ഞ് ചേരാത്ത ഖരമാലിന്യങ്ങള്‍ വില്‍പന നടത്തിയതിലൂടെയാണ് പണം സ്വരൂപിച്ചത്. പഞ്ചായത്തുകളാണ് ഇത്തരത്തില്‍ പണം സ്വരൂപിച്ചതില്‍ മുന്നിലുള്ളത്.സംസ്ഥാനത്ത് ആകെ സ്വരൂപിച്ച 6,59,33886 രൂപയില്‍ 70 ശതമാനവും പഞ്ചായത്തുകളില്‍ നിന്നാണ്. 28 ശതമാനമാണ് നഗരസഭകളില്‍ നിന്നുള്ള വിഹിതം. രണ്ട് ശതമാനം മാത്രമാണ് കോര്‍പ്പേറഷനുകളില്‍ നിന്ന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചത് കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഹരിത കര്‍മ്മ സേനയാണ്. ജില്ലയിലെ 70 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ലഭിച്ചു. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പിന്നില്‍. 27 ശതമാനം വീടുകളില്‍ മാത്രമാണ് ജില്ലയില്‍ ഹരിത കര്‍മ്മസേനയുടെ സേവനം ലഭിച്ചത്.എന്നാല്‍, തിരുവനന്തപുരം കോര്‍പ്പറേഷനിലെ 92 ശതമാനം വീടുകളിലും ഹരിത കര്‍മ്മ സേനയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തൃശ്ശൂര്‍ രണ്ടാമത് എത്തിയപ്പോള്‍ 12 ശതമാനം വീടുകളില്‍ മാത്രം സേവനം ലഭ്യമാക്കിയ കണ്ണൂര്‍ ഏറ്റവും പിന്നിലായി.വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്ന രീതിയിലാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം. ശേഖരിച്ച മാലിന്യങ്ങള്‍ തരം തിരിച്ച് സൂക്ഷിക്കാനും സംസ്‌കരിക്കാനും പ്രത്യേക കേന്ദ്രങ്ങളും ഹരിത കര്‍മ്മ സേനയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ചെറിയ തുകയാണ് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ഈടാക്കുന്നത്.തദ്ദേശ വകുപ്പ്, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകേരള മിഷന്‍, എംജിഎന്‍ആര്‍ഇജിഎസ് തുടങ്ങിയവ സംയുക്തമായാണ് ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹരിത കര്‍മ്മ സേന മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന 793 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവിയും ലഭിച്ചിട്ടുണ്ട്.