മീൻപിടിക്കുന്നതിനിടെ തൊഴിലാളി കടലിൽ കുഴഞ്ഞുവീണു മരിച്ചു. കാഞ്ഞങ്ങാട് പുതിയവളപ്പ്. കടപ്പുറത്ത് കടലിൽ വല ഇടുന്ന സമയത്ത് പുതിയവളപ്പ് കടപ്പുറത്തെ താമസക്കാരനും പാപ്പിനിശേരി സ്വദേശിയുമായ മോഹന ( 56 )നാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴരയോടയാണ് സംഭവം .മോഹനനും സുഹൃത്ത് പ്രകാശനും കടലിൽ വലയിടുമ്പോഴായിരുന്നു സംഭവം. ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ഗീത. മക്കൾ : അഷിത, ആദർശ്