6 മിനിറ്റ് വായിച്ചു

‘താൻ ആഭ്യന്തര മന്ത്രിയായിരിക്കെയാണ് അന്ധവിശ്വാസങ്ങൾക്കെതിരെ ബിൽ കൊണ്ടുവന്നത്’; ഇപ്പോൾ നിയമം അനിവാര്യം : രമേശ് ചെന്നിത്തല

അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടപ്പാക്കണമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താൻ ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴാണ് ബിൽ അവതരിപ്പിച്ചത്. ജാഗ്രത പാലിക്കുന്നതിൽ പൊലീസിന് വീഴ്ച്ച പറ്റി. ഇലന്തുരിൽ നടന്നത് ഒരിക്കലും കേരളത്തിൽ നടക്കാൻ പാടില്ലാത്ത കാര്യമെന്നും അദ്ദേഹം വ്യക്തമാക്കിഅന്ധവിശ്വാസങ്ങളുടെ പേരിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുത്തുന്ന ഇത്തരം നടപടികൾ തടഞ്ഞേ മതിയാവു. ഞാൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് 2014 ൽ കേരള എക്സ്പ്ലോയ്‌റ്റേഷൻ ബൈ സൂപ്പർസ്റ്റിഷൻ ആക്ട് കൊണ്ടുവന്നത്.

പക്ഷെ ഗവൺമെന്റ് അവസാന കാലഘട്ടത്തിലായത്കൊണ്ട് അത് പൂർണമായും നടപ്പാക്കി നിയമമാക്കാൻ സാധിച്ചില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്നിപ്പോൾ അത്തരം നിയമത്തിന്റെ അനിവാര്യത വളരെ ഏറെയുണ്ട്.

മഹാരാഷ്ട്രയിലെ ചുടാവുപിടിച്ചാണ് കേരളത്തിൽ നിയമനിർമ്മാണ രീതിക്ക് ഞാൻ മുൻകൈയെടുത്തത്. പക്ഷെ കാലാവധി കഴിയാറായത് കൊണ്ടാണ് നിയമം നടപ്പാക്കാൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവം തടയുന്ന കാര്യത്തിൽ പൊലീസ് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version