//
9 മിനിറ്റ് വായിച്ചു

കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.

കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ ഒന്നര വയസ്സുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചു.

കണ്ണൂര്‍ : കടല ശ്വാസനാളത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ രണ്ട് വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ ആസ്റ്റര്‍ മിംസ് കണ്ണൂര്‍ ഹോസ്പിറ്റലില്‍ രക്ഷിച്ചെടുത്തു. അരീക്കമല സ്വദേശിയായ കുഞ്ഞാണ് കടല ശ്വാസനാളത്തിൽ കുടുങ്ങിയതിനെ തുടര്‍ന്ന് ശ്വാസം എടുക്കാനാകാതെ കാര്‍ഡിയാക് അറസ്റ്റിന് സമാനമായ സാഹചര്യത്തില്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചേര്‍ന്നത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും ഓക്‌സിജന്‍ എടുക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ഈ അവസ്ഥയില്‍ അടിയന്തരപ്രാധാന്യത്തോടെ കുടുങ്ങിക്കിടക്കുന്ന കടല നീക്കം ചെയ്യല്‍ മാത്രമായിരുന്നു പ്രതിവിധി. ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ ഇന്റർവെൻഷണൽ പള്‍മനോലോജി വിഭാഗം ഡോ. വിഷ്ണുവിന്റെ നേതൃത്വത്തില്‍ അനസ്തെഷ്യോളജി വിഭാഗം മേധാവി ഡോ. സുപ്രിയ രഞ്ജിത്ത്, ഡോ. പ്രശാന്ത്, ഡോ. അവിനാഷ് മുരുഗൻ, ഡോ അരുൺ തോമസ്, ഡോ. പ്രിയ, ഡോ.ജസീം അൻസാരി തുടങ്ങിയവരാടങ്ങുന്ന സംഘം പീഡിയാട്രിക് ബ്രോങ്കോസ്‌കോപ്പി നിര്‍വ്വഹിക്കുകയും സുരക്ഷിതമായി കടല നീക്കം ചെയ്യുകയുമായിരുന്നു. രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കുഞ്ഞിനെ പൂര്‍ണ്ണ ആരോഗ്യവാനായി ഡിസ്ചാര്‍ജ്ജ് ചെയ്തു.

ആസ്റ്റർ മിംസ് കണ്ണൂർ സി എം എ സ് ഡോ സുപ്രിയ രഞ്ജിത്ത്, ഡി ജി എം ഓപ്പറേഷൻസ് വിവിൻ ജോർജ്, ഡോ വിഷ്ണു ജി കൃഷ്ണൻ, ഡോ സുഹാസ്, ഡോ ജിതിൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version