/
8 മിനിറ്റ് വായിച്ചു

കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും, മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷം ശക്തമാകാന്‍ കാരണം. നാളെ മഴ കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദം അകലുന്നതോടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.

തൃശൂരിൽ മലയോര പ്രദേശങ്ങളിലും തീരദേശ മേഖലയിലും മഴ തുടരുകയാണ്.ചിമ്മിനി ഡാമിൽ നിന്നും ഇന്ന് രാവിലെ 8 നും ഉച്ചയ്ക്ക് 3 മണിക്കും ഇടയിൽ ആവശ്യമായ മുന്നറിയിപ്പുകൾ നൽകി സ്യൂയിസ് വാൽവ് വഴി അധികജലം പുറത്തേക്ക് ഒഴുക്കും. കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version