3 മിനിറ്റ് വായിച്ചു

കനത്ത മഴയും മണ്ണിടിച്ചിലും; ശ്രീനഗർ – ജമ്മു ദേശീയപാത അടച്ചു

ശ്രീനഗർ > കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. മണ്ണിടിഞ്ഞ പ്രദേശങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ. കശ്‌മീർ താഴ്‌വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന നിർണായക പാതയാണ്‌ ഈ ഹൈവേ.

പാത അടഞ്ഞാൽ പ്രദേശത്ത് അവശ്യവസ്‌തുക്കളുടെ ക്ഷാമത്തിന് ഇടയാക്കും. മണ്ണിടിച്ചിലിനെത്തുടർന്ന് ഹൈവേ പൂർണമായും തടസ്സപ്പെട്ടതിനാൽ ഈ റോഡിൽ ഇരുവശങ്ങളിലേക്കും ഗതാഗതം നിർത്തിവെച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!