//
10 മിനിറ്റ് വായിച്ചു

ഹെലികോപ്റ്റ‍‍‍ര്‍ അപകടം; കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

ഊട്ടി: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും. ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപ് ആണ് കൊല്ലപ്പെട്ടത്. തൃശൂർ സ്വദേശിയാണ്. ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണത്.സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും പത്നിയും അടക്കം 13 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് ഗുരുതര പരിക്കുകളോടെ രക്ഷപെട്ടതെന്ന് വ്യോമസേന അറിയിച്ചു. വെല്ലിങ്ടൺ സൈനിക കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് അദ്ദേഹം. കഴിഞ്ഞ വർഷമുണ്ടായ അപകടത്തിൽ നിന്ന് തേജസ് യുദ്ധവിമാനം രക്ഷിച്ചതിന് ഈ സ്വാതന്ത്ര്യ ദിനത്തിൽ ശൗര്യചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.വ്യോമസേനയുടെ എംഎം 17വി 5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. “മികച്ചൊരു സൈനികനായിരുന്നു ബിപിൻ റാവത്ത്. യഥാർത്ഥ രാജ്യസ്നേഹി, നമ്മുടെ സായുധ സേനയേയും സുരക്ഷാ ഉപകരണങ്ങളേയും ആധുനീകരിക്കുന്നതിൽ സംഭാവനകൾ നൽകി. തന്ത്രപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഓംശാന്തി” പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നാണ്  റിപ്പോർട്ട്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേനാ വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് 11.47 ന് പറന്നുയർന്ന ഹെലികോപ്റ്റർ ലാന്റിങിന് പത്ത് കിലോമീറ്റർ അകലെവെച്ചാണ് അപകടത്തിൽ പെട്ടത്. ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കായിരുന്നു സംയുക്ത സൈനിക മേധാവിയുടേയും സംഘത്തിന്റേയും യാത്ര.

 

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!