/
7 മിനിറ്റ് വായിച്ചു

ഹെറോയിൻ കടത്ത്: ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും പിഴയും ശിക്ഷ

ഞ്ചേരി> വിദേശത്തുനിന്ന്‌ ഹെറോയിൻ കടത്തിയ കേസിൽ ആഫ്രിക്കൻ വനിതക്ക് 32 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ.  സാംബിയ സ്വദേശിനി ബിഷാല സോക്കോയെ (43)യാണ് മഞ്ചേരി എൻഡിപിഎസ് കോടതി ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. എൻഡിപിഎസ് നിയമത്തിലെ രണ്ട് വകുപ്പുകളിലായി 16 വർഷംവീതം കഠിനതടവും ഓരോ ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം രണ്ട് വകുപ്പുകളിലും ആറ് മാസംവീതം അധിക കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. അറസ്റ്റിലായതിനുശേഷം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. റിമാൻഡ്  കാലാവധി ശിക്ഷയിൽ ഇളവുചെയ്യാനും കോടതി വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി ഡിആർഐ അഭിഭാഷകൻ എം രാജേഷ് കുമാർ ഹാജരായി. 10 സാക്ഷികളെ  വിസ്തരിച്ചു.  67 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റി. 2021 സെപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം. ജോഹന്നാസ് ബർഗിൽനിന്ന്‌ ഖത്തർ എയർവേയ്സിൽ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയ ബിഷാല സോക്കോയെ ഡയറക്ടറേറ്റ് റവന്യൂ ഇന്റലിജൻസ് വിഭാഗം ഓഫീസർ ഷാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ ട്രോളിബാഗിനടിയിൽ ഒട്ടിച്ചുവച്ചനിലയിൽ  അഞ്ചുകിലോ ഹെറോയിൻ  പിടിച്ചെടുത്തു.  വിപണിയിൽ ഇതിന് 30 കോടി രൂപയാണ് വില കണക്കാക്കിയത്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version