/
8 മിനിറ്റ് വായിച്ചു

തലശേരി പാര്‍ക്കിലെ ഒളിക്യാമറാ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അപ്‌ലോഡ് ചെയ്തവരെ കുടുക്കാന്‍ പോലീസ്

കണ്ണൂ‍ർ: തലശേരിയിലെ ഓവര്‍ബറീസ് ഫോളി പാര്‍ക്കില്‍ ഒളിക്യാമറ ഉപയോഗിച്ച് കമിതാക്കളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു. പണം കൊടുത്താല്‍ മാത്രം കാണാന്‍ കഴിയുന്ന സൈറ്റുകളിലാണ് ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നൂറോളം ദൃശ്യങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിച്ചതായാണ് വിവരം. ഇതില്‍ പത്തിലധികം ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ കണ്ടതായാണ് റിപ്പോര്‍ട്ട്. പാര്‍ക്കിലെ മതിലിന് വിടവുണ്ടാക്കി മൊബൈല്‍ ക്യാമറ സ്ഥാപിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാര്‍ക്കിലെത്തിയ നിരവധി കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇത്തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ എങ്ങനെ അശ്ലീലസൈറ്റുകളിലെത്തി, ആര് അപ്ലോഡ് ചെയ്തു തുടങ്ങിയ കാര്യങ്ങളില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങള്‍ വിദേശത്തു നിന്ന് അപ്‌ലോഡ് ചെയ്തതാണോ എന്നും, അപ്‌ലോഡ് ചെയ്തവരും ചിത്രീകരിച്ചവരും തമ്മില്‍ നേരിട്ടോ അല്ലാതേയോ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.വീഡിയോ ചിത്രീകരിച്ച കേസില്‍ മൂന്നു പേരെ തലശേരി പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പന്ന്യന്നൂര്‍ സ്വദേശി വിജേഷ്, മഠത്തുംഭാഗത്തെ അനീഷ് എന്നിവരാണ് ഇതിനകം കേസില്‍ അറസ്റ്റിലായത്. ഇതില്‍ വിജേഷാണ് വീഡിയോ ചിത്രീകരിച്ചത്. അനീഷ് അത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.


ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version