//
4 മിനിറ്റ് വായിച്ചു

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താം

കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.

  • മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version