/
9 മിനിറ്റ് വായിച്ചു

ഓണസദ്യയ്ക്ക് പച്ചക്കറി: സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറുകൾ യാത്ര തുടങ്ങി

കണ്ണൂർ:ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ യാത്ര തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്‌തു.  ഏഴു വരെയാണ് വിവിധ മേഖലകളിൽ ഹോർട്ടി സ്റ്റോറെത്തുക.  പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപ്പാദിപ്പിച്ച മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാകും.

 

ജില്ലയിലെ കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കുപുറമെ വയനാട്, പാലക്കാട്, ഇടുക്കി  ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും. പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽനിന്ന് പച്ചക്കറി സംഭരിക്കുന്നത്. ഇത് വിപണി വിലയേക്കാൾ 30 ശതമാനം കുറവിലാണ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക.രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെയാണ് വിപണനം.

 രണ്ടിന് തലശേരി ടൗൺ, പിണറായി, എടക്കാട്, ധർമടം, കൂത്തുപറമ്പ്, മൂന്നിന് പയ്യന്നൂർ ടൗൺ, നാലിന് മട്ടന്നൂർ ടൗൺ, ചാലോട്, ചക്കരക്കൽ, ചൊവ്വ, അഞ്ചിന് ഇരിക്കൂർ മണ്ഡലം, ആറിന് ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശേരി, ഏഴിന് ധർമ്മശാല, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുക.
 പച്ചക്കറി 
വിപണന കേന്ദ്രം 3 മുതൽ
കണ്ണൂർ കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനി തളിപ്പറമ്പിലും തലശേരിയിലും ഓണക്കാല പച്ചക്കറി വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നു. മൂന്നു മുതൽ ഏഴുവരെയാണ് വിപണന കേന്ദ്രങ്ങൾ പ്രവർത്തിക്കുക. കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയിൽ രജിസ്റ്റർ ചെയ്ത ഫാർമർ ഇന്ററസ്‌റ്റ്‌ ഗ്രൂപ്പുകൾ  പച്ചക്കറികൾ, പഴങ്ങൾ എന്നിവ വിപണന കേന്ദ്രങ്ങളിൽ നൽകാം. ഫോൺ:
തളിപ്പറമ്പ്:  98477 27091, 9747 331931 . തലശേരി:  994750122387 27091, 9747 331931.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!