/
6 മിനിറ്റ് വായിച്ചു

കണ്ണൂര്‍ ആയിക്കരയില്‍ ഹോട്ടല്‍ ഉടമയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂര്‍ : ആയിക്കരയില്‍ ഹോട്ടല്‍ ഉടമ തായത്തെരു കലിമയില്‍ പള്ളിക്കണ്ടി ജസീറിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വിട്ടു.കണ്ണൂര്‍ സബ് ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ നേരത്തെ ആദികടലായിയിലും ഇപ്പോള്‍ ആയിക്കരയിലെ താമസക്കാരനുമായ റബീഹ്, ഉരുവച്ചാല്‍ സ്വദേശി ഹനാന്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെ 11-ഓടെയാണ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് രണ്ട് കോടതിയില്‍ ഹാജരാക്കിയത്.
കേസന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ചു വരെയാണ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്. ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുക്കുമെന്ന് സിറ്റി സി.ഐ ഇന്ന് അറിയിച്ചു. പയ്യാമ്ബലത്തെ സുഫിമക്കാന്‍ ഹോട്ടല്‍ ഉടമ തായത്തെരു കലിമയില്‍ പള്ളിക്കണ്ടി ജസീറിനെ(35) യാണ് കഴിഞ്ഞ തിങ്കളാഴ്ച്ച അര്‍ധരാത്രി കുത്തി കൊലപ്പെടുത്തിയത്.പ്രതിഉപയോഗിച്ചെന്ന് കരുതുന്ന ആയുധം നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version