/
3 മിനിറ്റ് വായിച്ചു

വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി:യുവാവിനെതിരെ കേസ്

മയ്യിൽ : മദ്യലഹരിയിൽ യുവാവ് വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പരാതി.കണ്ണാടിപ്പറമ്പ് ലക്ഷം വീട് കോളനിയിലെ 65 കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് അയൽവാസിയായ മഹേഷിനെ (43) തിരെ മയ്യിൽ പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 27 ന് ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.കുട്ടികൾ തമ്മിൽ വഴക്കിട്ടതിനെ ചൊല്ലി യുവാവ് വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയുമായിരുന്നു.തുടർന്ന് വീട്ടമ്മ മയ്യിൽ പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version