/
8 മിനിറ്റ് വായിച്ചു

വായ്‌പാ തിരിച്ചടവ് മുടങ്ങി; വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി

വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് വീടിന്റെ ഭിത്തിയിൽ പെയിന്റ് കൊണ്ട് ഉടമസ്ഥാവകാശമെഴുതി ധനകാര്യ സ്ഥാപനത്തിന്റെ ഭീഷണി.കൊല്ലം: ചവറയിൽ ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ് ഈ നടപടി. സ്ഥാപനത്തിലെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്നതായും വീട്ടുകാർ ആരോപിച്ചു. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ പേരെഴുതി വെച്ചതെന്നും വീട്ടുകാർ പറഞ്ഞു. വായ്‌പാ തിരിച്ചടവ് മുടങ്ങിയാൽ ആദ്യം മഞ്ഞനിറത്തിലുളള സ്റ്റിക്കർ പതിപ്പിക്കുന്നതാണ് സ്ഥാപനത്തിന്റെ രീതി. പിന്നീട് പച്ചനിറത്തിലുളള സ്റ്റിക്കറും പതിക്കും. തുടർന്ന് സ്പ്രേ പെയിന്റ് കൊണ്ട് സ്ഥാപനത്തിന്റെ പേര് ചുമരിൽ എഴുതി ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതാണ് ഇവരുടെ രീതിയെന്നും വീട്ടുകാർ പറഞ്ഞു. ചവറയുൾപ്പെടെയുളള വിവിധ സ്ഥലങ്ങളിൽ നിന്ന് സ്ഥാപനത്തിന് നേരെ പരാതി ഉയരുന്നുണ്ട്. സംഭവത്തിൽ നാല് വീട്ടുകാർ പരാതി നൽ​കിയിട്ടുണ്ട്.ചോള ഹോം ഫിനാൻസിൽ നിന്നും പണം പിരിക്കാനെത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണെന്ന് ഒരു വീട്ടുടമ പറഞ്ഞു. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നുവെന്നും വീട്ടുടമ ആരോപിച്ചു. തിരിച്ചടവ് മുടങ്ങിയാൽ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കും. ഒരു തിരിച്ചടവ് മുടങ്ങിയാൽ പച്ചയും രണ്ടെണ്ണം മുടങ്ങിയാൽ ഓറഞ്ച് സ്റ്റിക്കറും പതിക്കും. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും വീട്ടുകാർ പറയുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!
Exit mobile version