ചരിത്രത്തിൽ അറിവുണ്ടോ സമ്മാനം നേടാം
സ്വീപിന്റെ ഇലക്ഷന്‍ ക്വിസ് 15ന്
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപിന്റെ നേതൃത്വത്തില്‍ ഇലക്ഷന്‍ ക്വിസ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 15ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് മത്സരം. രണ്ട് പേര്‍ക്ക് ഒരു ടീമായി മത്സരത്തില്‍ പങ്കെടുക്കാം. കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പ്പറേഷനുകളിലായി പ്രാഥമിക ഘട്ടവും തിരുവനന്തപുരത്ത് മെഗാഫൈനലും നടക്കും.
പ്രാഥമിക ഘട്ടത്തില്‍ ഒരു ടീമിന് ഒരു കോര്‍പ്പറേഷനില്‍ മാത്രമേ മത്സരിക്കാന്‍ അവസരമുള്ളു.
പ്രാഥമിക ഘട്ടത്തില്‍, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ സമ്മാന തുക ലഭിക്കും. മെഗാ ഫൈനലില്‍ 10,000, 8000, 6000 രൂപ സമ്മാന തുക ലഭിക്കും.
ഇന്ത്യയിലെയും കേരളത്തിലെയും 1951 മുതല്‍ 2024 വരെയുള്ള തിരഞ്ഞെടുപ്പ് ചരിത്രം (ലോക്‌സഭ, നിയമസഭ),
ഇന്ത്യന്‍ രാഷ്ടീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന സംഭവങ്ങള്‍, കൗതുക വിവരങ്ങള്‍, ആനുകാലിക തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും ചോദ്യങ്ങള്‍. 1888 മുതലുള്ള നാട്ടുരാജ്യങ്ങള്‍, സ്വാതന്ത്ര്യസമരം, പ്രാദേശിക ഭരണകൂടം എന്നിവ സംബന്ധിച്ചുള്ള ചില ചോദ്യങ്ങളും ക്വിസ് മത്സരത്തിലുണ്ടാകും. ഫോണ്‍: 7736019113.