/
5 മിനിറ്റ് വായിച്ചു

തോടുകളിലും പുഴകളിലും അനധികൃത മീൻപിടിത്തം വ്യാപകം; 15000 രൂപ പിഴ ചുമത്തും

തോടുകളിലും പുഴകളിലും മീൻ പിടിത്തം വ്യാപകം ആയതിനാൽ ഇനി മുതൽ പിഴ ചുമത്തും. തടയണകളും വരമ്പുകളുമുള്ള ഭാഗങ്ങളിലാണ് കെണികളും വലയും ഉപയോഗിച്ച് നീരൊഴുക്ക് അടച്ചു കെട്ടിയുള്ള നിയമ വിരുദ്ധ മീൻ പിടിത്തം സജീവമായത്. അടച്ചു കെട്ടിയുള്ള മീൻ പിടിത്തം പുതിയ നിയമ പ്രകാരം 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്ന കുറ്റമാണ്. ഫിഷറീസ്, റവന്യു, പൊലീസ് വകുപ്പുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ഇതിനെതിരെ നടപടിയെടുക്കാം.

വേനലിൽ വറ്റാത്ത ജല സ്രോതസുകളിൽ കഴിഞ്ഞിരുന്ന മീനുകൾ മഴക്കാലത്ത് പ്രജനനത്തിന് മറ്റിടങ്ങളിലേക്ക് സഞ്ചരിക്കുകയും കെണികളിൽ പെടുകയും ചെയ്യും. നാടൻ മത്സ്യങ്ങളിൽ ഒട്ടേറെ ഇനങ്ങൾ വംശനാശ ഭീഷണി നേരിടുന്നവയാണ്.

തോടുകളുടെയും പുഴകളുടെയും കുറുകെ പൂർണമായി വലകൾ വലിച്ചു കെട്ടുന്നതോടെ സഞ്ചാര പാത മീനുകൾക്ക് നഷ്ടമാകും. ഇതോടെ മത്സ്യങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് എത്താൻ പറ്റാതാവുകയും വംശവർധന തടയുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.

ഒരു മറുപടി തരൂ

Your email address will not be published.

error: Content is protected !!